ഗജചക്രവർത്തി!!!
മാതംഗമെന്ന പദം കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം...
ഗിരീശനെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ!!!!
ഇദ്ദേഹതിന്റെ നാമം കൊടുങ്ങല്ലൂർ ഗിരീശൻ എന്നാണെങ്കിലും, ഞങ്ങൾ തൃപ്പൂണിത്തുറക്കാർക്ക്, ഞങ്ങളുടെ സ്വന്തം ഗിരീശനാണ്.
തനി കേരളീയൻ. ഉയർന്ന മസ്തകം, വീണെടുത്ത കൊമ്പുകൾ, നല്ല മദഗിരി, എപ്പ്പ്പോഴും തല ഉയർത്തി നിൽക്കുന്ന തികഞ്ഞ അഭിമാനി....
ശ്രീ പൂർണത്രയീശന്റെ ഭക്തോത്തമൻ....
അറിയാതെ ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തമായി കണ്ണീർ ഉതിർത്ത ഗജരാജൻ.
ഇദ്ദേഹം ഗജരാജനല്ല!!!... ഗജചക്രവർത്തി ആണ്!!!!
ഗജലക്ഷണങ്ങൾ ഒത്തിണങ്ങിയ ചക്രവർത്തി!!!
പണിക്കർ എന്ന് പേരായ പാപ്പാനുമായി ഗിരീശനുണ്ടായിരുന്ന ആത്മബന്ധം പ്രശംസനീയവും അസൂയാവഹവും ആയിരുന്നു. യാത്ര ചെയ്യുന്ന സന്ദർഭങ്ങളിൽ സ്ഥിരമായി ആനപ്പുറത്ത് ഇരിക്കാറുള്ളത് രണ്ടാം പാപ്പാനായിരുന്നു. എന്നാൽ ഒരു നാൾ പതിവു തെറ്റിച്ച് പണിക്കരായിരുന്നു ഗിരീശന്റെ മുകളിൽ. ഒറ്റച്ചട്ടമായ ഗിരീശന് സ്വാഭാവികമായും രണ്ടാമനോട് അമർഷം ആയിരുന്നു. തിക്കച്ചും അപ്രതീക്ഷിതമായാണ് ഗിരീശൻ തന്റെ മുകളിലുണ്ടായിരുന്ന പണിക്കരെ തുമ്പിക്കയ്യൽ എടുത്ത് നിലത്തെറിഞ്ഞ് തന്റെ മുഖമുദ്രയായ തടിച്ച കൊമ്പുകളാൽ കുത്തിയത്. പണിക്കരുടെ ദീന രോദനം കേട്ടിട്ടോ, ഗന്ധം ശ്വസിച്ചിട്ടോ, ഗിരീശൻ മാറി നിന്നു.
പിതൃതുല്യനായ പണിക്കരുടെ ജീവന് ആപത്തൊന്നും വരാതിരിക്കാൻ ശ്രീ പൂർണത്രയീശന്റെ അടുക്കലേക്കു ഓടിയെത്തിയ ഗിരീശനെ ശാന്തനാക്കാൻ അവസാനം ബാൻഡേജുകളാൽ പൊതിയപ്പെട്ട പണിക്കരെ തന്നെ ആശുപത്രിയിൽ നിന്നും കൊണ്ടു വരേണ്ടി വന്നു...
3 comments:
wow... its grt to see a blog about gireeshan :)
i am also from tpra..
i was lakshmi's college mate ..
am very happy to see abt a blog about an elephant
Post a Comment